Saturday, April 30, 2016

Buddhism Against Discrimination



ബുദ്ധ ധമ്മം വിവേചനങ്ങളെ
ദുസ്സഹമായി കണക്കാക്കുന്നു
=========================


ദുഷ്കര്‍മ്മങ്ങളും , ദുഷ്ചിന്തകളും മനസ്സില്‍ നിന്നും നീക്കി സദ്‌കര്‍മ്മങ്ങള്‍ ആചരിച്ചാലേ ദുഃഖത്തില്‍ നിന്നും മോചനം നേടാന്‍ കഴിയു എന്ന് ഭഗവാന്‍ ബുദ്ധന്‍ നമ്മെ ഉപദേശിക്കുന്നു.ജീവിതത്തില്‍ സന്തോഷവും സമാധാനവും നേടാന്‍ മറ്റു കുറുക്കുവഴികള്‍ ഒന്നുംതന്നെ ബുദ്ധധമ്മത്തില്‍ ഇല്ല.
നിത്യ ജീവിതത്തില്‍ നാം പാലിക്കേണ്ടുന്ന പഞ്ചശീലങ്ങളെകുറിച്ച് ഭഗവാന്‍ ബുദ്ധന്‍ നമ്മെ ഉപദേശിച്ചിട്ടുണ്ട്.
പഞ്ചശീലങ്ങളും
അതിന്‍റെ ഫലങ്ങളും
-------------------------------

പഞ്ച ശീലങ്ങള്‍ ആചരിച്ചാലുള്ള നന്മകള്‍ എന്തെന്ന് നോക്കാം.
1.കൊല്ലരുത്- കരുണ കാണിക്കുക
2.മോഷ്ടിക്കരുത്- ദാനം ശീലിക്കുക
3.നുണ പറയരുത്- സത്യം വേണ്ടിടത്ത് വേണ്ടസമയത്ത് മാത്രം പറയുക
4.ലഹരിക്ക്‌ അടിമയാകരുത്- ബോധത്തോടെ ജീവിക്കുക.
5.വ്യഭിചരിക്കരുത്- തൃപ്തിയും കരുണയും വികസിപ്പിക്കുക

1.പാണാതിപാദ വെറമണി സിഖാപദം സമാധിയാമി
(ജീവികളെ കൊല്ലുന്നതില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുന്നതാണ്)

2.അദിന്നദാന വേറമണി സിഖാപദം സമാധിയാമി.
( അര്‍ഹതയില്ലാത്തത് എടുക്കുന്നതില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുന്നതാണ്)

 എന്നീ തത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതോടെ നമ്മുടെ ജീവിതത്തെയും സമ്പത്തിനെയും ഭദ്രമാക്കി തീര്‍ക്കുന്നു.പരിഷ്കൃത ജീവിതത്തിന്‍റെ ലക്ഷണമായി ആധുനിക ലോകം പോലും കരുതുന്ന ജീവിത രക്ഷയും,സാമ്പത്തിക ഭദ്രതയും അങ്ങിനെ ലോകം മുഴുവന്‍ വ്യാപിക്കും.


എന്നാല്‍ നിലവില്‍ സമൂഹത്തില്‍ നടക്കുന്നത് എന്താണ്?
എല്ലാവര്‍ക്കും മനുഷ്യ ജീവിതം
സുരക്ഷിതമായിരിക്കണമെന്ന ചിന്ത മാത്രമേ ഉള്ളു.

എല്ലാവര്‍ക്കും മനുഷ്യജീവിതം സുരക്ഷിതമായിരിക്കണമെന്ന ചിന്ത മാത്രമേ ഉള്ളു.മറ്റു ജീവികളെ നിഷ്കരുണം കൊന്നു തീര്‍ക്കുന്നതിലും, പ്രകൃതിയെ തന്നെ നശിപ്പിക്കുന്നതിലും ആരും കാര്യമായ ദോഷം കാണുന്നില്ല. ബുദ്ധ ധമ്മം  ഈ വിവേചനത്തെ ദുസ്സഹമായി കണക്കാക്കുന്നു.അഹിംസയും, സ്നേഹാനുകമ്പയും ലോകം മുഴുവന്‍ വ്യാപിപ്പിച്ച് മനുഷ്യര്‍ ഉള്‍പടെയുള്ള എല്ലാ പ്രാണികളുടെയും ക്ഷേമങ്ങള്‍ ബുദ്ധധമ്മം ലക്‌ഷ്യം വെക്കുന്നു.
വേദങ്ങളുടെ കാലഘട്ടത്തില്‍ ജന്തു ഹിംസ വ്യാപകമായിരുന്നു.യാഗങ്ങളിലും യജ്ഞങ്ങളിലും ഇത് പ്രധാന ചടങ്ങായിരുന്നു.ആ കാലഘട്ടത്തില്‍ കാരുണ്യം നിറഞ്ഞ മനസ്സുമായി എല്ലാ പ്രാണികളുടെയും രഷക്കെത്തിയ ബുദ്ധധമ്മം ലോകം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത അനുകമ്പയുടെ വാതായനം വെട്ടിത്തുറന്നതില്‍ അത്ഭുതപെടാനില്ല.
മഴക്കാലത്ത് ദേശങ്ങള്‍തോറും ചുറ്റികറങ്ങുന്നതുപോലും ഭിക്ഷുവിനെ വിലക്കിയിരുന്നു
മഴക്കാലത്ത് ദേശങ്ങള്‍തോറും ചുറ്റികറങ്ങുന്നതുപോലും ബുദ്ധഭിക്ഷുവിനെ വിലക്കിയിരുന്നു.കാരണം അപ്പോള്‍ കുരുത്തുതഴക്കുന്ന ചെറുപുല്ലുകള്‍ക്ക് ഭിക്ഷുവിന്‍റെ ചവിട്ടേറ്റ് ക്ഷതം സംഭവിച്ചേക്കാം.മാത്രമല്ല അവക്കിടയില്‍ പോലും ജീവിക്കുന്ന ചെറുപ്രാണികള്‍ക്കു അപായം നേരിട്ടേക്കാം എന്ന ചിന്തയാണ് ഭിക്ഷുവിനെ ജാഗരൂഗരാക്കാന്‍ ബുദ്ധധമ്മം പ്രേരിപ്പിച്ചത്.
അര്‍ഹതയില്ലാത്തത് എടുക്കുന്നതിനെ സംബന്ധിച്ച്
അര്‍ഹതയില്ലാത്തത് എടുക്കുന്നതിനെ സംബന്ധിച്ചാണെങ്കില്‍ അന്യരുടെ അവകാശങ്ങള്‍ തടസ്സപെടുത്തുക,സ്വന്തം പ്രവര്‍ത്തികളില്‍ വീഴ്ചവരുത്തി മറ്റുള്ളവര്‍ക്ക് നഷ്ടത്തിനിടവരുത്തുക, ചുമതലകള്‍ മറക്കുക, പൊതു സ്വത്തുക്കള്‍ കവരുക തുടങ്ങിയവയെല്ലാം മോക്ഷണത്തില്‍പെടുന്നവ തന്നെയെന്ന് ബുദ്ധധമ്മം പറയുന്നു.
ഹരിദാസ് ബോധ്
keralamahabodhi@gmail.com

No comments: