Wednesday, April 6, 2016

BAHUJANA SUGHAAYA, BAHUJANA HITHAAYA

"ബഹുജന ഹിതായ
ബഹുജന സുഖായ"
 =================


ഭഗവാൻ ബുദ്ധൻ  സ്വന്തം മത സ്ഥാപനത്തിന് വേണ്ടി വളരെ അധികം ഉദാരമായ നിലപാടാണ് സ്വീകരിച്ചത്.
"ബഹുജന സുഖായ ,ബഹുജന ഹിതായ"എന്ന മുദ്രാ വാക്യം ഉയർത്തിപിടിച്ചു കൊണ്ട് അദ്ദേഹം ജാതി, ഗോത്ര ,വംശ,തൊഴിൽ  പരിഗണനകൾ കൂടാതെ എല്ലാവരെയും തുല്യമായി പരിഗണിച്ചു.എല്ലാവർക്കും പഞ്ചശീല- അഷ്ടാംഗ മാർഗ്ഗത്തിൽ കൂടി സഞ്ചരിക്കാം എന്നതായിരുന്നു ബുദ്ധന്റെ മതം.
ജാതി ഭേദത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന അഭിപ്രായം ബുദ്ധ ഭഗവാൻ സ്പഷ്ടമായി പ്രതിപാതിച്ചിട്ടുണ്ട്.
"ജന്മം കൊണ്ടല്ല ഒരുവൻ ചണ്ടാലനോ ബ്രാഹ്മണനോ ആകുന്നത് എന്നാൽ പ്രവർത്തികളിൽ കൂടിയാണ് താഴ്ന്നവനും ഉയർന്നവനുമായി മാറുന്നത് (വാസല സൂക്തം )
.......................................
ഹരിദാസ്‌ ബോധ്

No comments: